അസീറിൽ അനധികൃത മൃഗശാല നടത്തിപ്പുകാർ കസ്റ്റഡിയിൽ 

അനധികൃതമായി വന്യജീവികളെ വളർത്തുകയും പ്രദർശിപ്പിക്കുകയും ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവികൾ

അസീർ- സൗദിയുടെ തെക്കൻ പ്രവിശ്യയായ അസീറിൽ അനധികൃതമായി പ്രവൃത്തിച്ചു വന്നിരുന്ന മൃഗശാല നടത്തിപ്പുകാർ കസ്റ്റഡിയിൽ. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള അനുമതി നേടാതെയും സൗദി വന്യജീവി പരിസ്ഥിതി മന്ത്രാലയം അനുശാസിക്കുന്ന മാനദണ്ഡങ്ങൾ ലംഘിച്ചുമായിരുന്നു സ്ഥാപനം പ്രവർത്തിച്ചിരുന്നത്. വന്യജീവികളെ വളർത്തുമ്പോഴും ഇടപഴകുമ്പോഴും പ്രദർശിപ്പിക്കുമ്പോഴും പാലിച്ചിരിക്കേണ്ട നിയമങ്ങളൊന്നും സ്ഥാപനം പാലിച്ചിരുന്നില്ലെന്നും പരിസ്ഥിതി മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. സ്ഥാപനത്തിലുണ്ടായിരുന്ന ജീവികളെ കസ്റ്റഡിയിലെടുക്കുകയും നടത്തിപ്പുകാരെ നിയമനടപടികൾ പൂർത്തിയാക്കി ശിക്ഷിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്തു.
 

Latest News