Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആശുപത്രിയിലെത്തി വന്ദനയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രിയും ഗവര്‍ണ്ണറും മന്ത്രിമാരും

തിരുവനന്തപുരം - കൊട്ടാരക്കരയില്‍ ചികിത്സയ്ക്കിടെ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഡോ.വന്ദനാ ദാസിന്റെ മൃതദേഹം സൂക്ഷിച്ച കിംസ് ആശുപത്രിയിലേക്ക് നേരിട്ടെത്തി മുഖ്യമന്ത്രിയും ഗവര്‍ണറും.  മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ആരോഗ്യമന്ത്രി വീണ ജോര്‍ജ്, സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രി വി എന്‍ വാസവന്‍ തുടങ്ങിയവരാണ് കിംസിലേക്ക് എത്തിയത്. മരിച്ച വന്ദനയുടെ കുടുംബാംഗങ്ങളും ആശുപത്രിയിലെത്തിയിട്ടുണ്ട്. ആശുപത്രിയില്‍ വന്ദനയുടെ മാതാപിതാക്കളെ മുഖ്യമന്ത്രിയും മന്ത്രിമാരും ആശ്വസിപ്പിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ ആശുപ്ത്രിയില്‍ പുരോഗമിക്കുകയാണ്. അതിനുശേഷം പോസ്റ്റ്മോര്‍ട്ടം നടപടികളിലേക്ക് കടക്കും.

 

Latest News