ഡോ.വന്ദനാ ദാസിന്റെ കൊലപാതകം ഹൈക്കോടതി ഇടപെട്ടു, ഇന്ന് പ്രത്യേക സിറ്റിംഗ്


കൊച്ചി - കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ വന്ദനാ ദാസിനെ കുത്തിക്കൊന്ന സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. ഈ സംഭവത്തില്‍ ഉച്ചയ്ക്ക് 1.45ന് ഹൈക്കോടതിയില്‍ പ്രത്യേക സിറ്റിങ് നടത്തും. ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ബെഞ്ചാണ് സിറ്റിങിലുള്ളത്. പൂയപ്പള്ളി ചെറുകരകോണം സ്വദേശി സന്ദീപാണ് ഡോ.വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയത്. പോലീസുകാര്‍ ചികിത്സക്കെത്തിച്ച  ഇയാള്‍ ലഹരിക്ക് അടിമയാണ്. ഇന്ന് പുലര്‍ച്ചെ കുത്തേറ്റ ഡോ.വന്ദനാ ദാസിനെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു.

 

Latest News