Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പി. മുജീബുറഹ്മാൻ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ

കോഴിക്കോട് - 2023-27 കാലത്തേക്കുള്ള ജമാഅത്തെ ഇസ്‌ലാമി കേരള സംസ്ഥാന അമീറായി പി. മുജീബുറഹ്മാൻ തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ മുഴുവൻ അംഗങ്ങളുടെയും സംസ്ഥാന കൂടിയാലോചനാ സമിതി അംഗങ്ങളുടെയും അഭിപ്രായം ആരാഞ്ഞ ശേഷം അഖിലേന്ത്യാ അമീർ സയ്യിദ് സആദതുല്ലാ ഹുസൈനിയാണ് നിയമനം നടത്തിയത്. 

കേരളത്തിലെ അറിയപ്പെടുന്ന പ്രഭാഷകനാണ്. 2015 മുതൽ 2023 വരെ ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന ഉപാധ്യക്ഷനായിരുന്നു. 2011 മുതൽ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സഭാംഗവും സംസ്ഥാന കൂടിയാലോചന സമിതി അംഗവുമാണ്.

2007 മുതൽ 2011 വരെ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റായിരുന്നു. ജമാഅത്തെ ഇസ്‌ലാമി ജനറൽ സെക്രട്ടറി, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി, എസ്.ഐ.ഒ. സംസ്ഥാന അസി. സെക്രട്ടറി, ജമാഅത്തെ ഇസ്‌ലാമി ജില്ലാ നാസിം, സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് എന്നീ നേതൃ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പെരുമ്പിലാവിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്ന അൻസാർ ചാരിറ്റബിൾ ട്രസ്റ്റ് അംഗമാണ്. വണ്ടൂർ വനിതാ ഇസ്‌ലാമിയാ കോളേജിന്റെ മുഖ്യരക്ഷാധികാരിയാണ്. മീഡിയവൺ ചാനലിൽ നേതൃത്വപരമായ ചുമതല വഹിച്ചിരുന്നു.

1972 മാർച്ച് 5 ന് മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത അമരമ്പലം പഞ്ചായത്തിലെ കൂറ്റമ്പാറയിൽ പി.മുഹമ്മദിൻറെയും ഫാത്തിമ സുഹ്‌റയുടെയും മകനായി ജനിച്ചു. എ. എൽ പി സ്‌കൂൾ കൂറ്റമ്പാറ, പി എം എസ്. എ .യു പി സ്‌കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. മാനവേദൻ ഹൈസ്‌കൂൾ നിലമ്പൂരിൽ നിന്നും സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തീകരിച്ചു. ഉപരിപഠനംശാന്തപുരം ഇസ്ലാമിയ കോളേജിലായിരുന്നു. അറബി ഭാഷാ പഠനത്തിൽ ബിരുദം നേടി.
പറപ്പൂർ ഇസ്ലാമിയ കോളജിൽ അധ്യപകനായി സേവനമനുഷ്ഠിച്ചു.

കിനാലൂർ സമരം, എൻഡോസൾഫാൻ വിരുദ്ധ പ്രക്ഷോഭം, എൻഡോ സൾഫാൻ ദുരിതബാധിതരുടെ പുനരധിവാസം, കൊക്കക്കോള കമ്പനിക്കെതിരായ പ്ലാച്ചിമട സമരം, ദേശീയ പാത വികസനം, മൂലമ്പിള്ളി സമരം, കുത്തകവിരുദ്ധ സമരം തുടങ്ങി ഒട്ടേറെ ജനകീയ പോരാട്ടങ്ങൾക്ക് ശ്രദ്ധേയമായ നേതൃത്വം നൽകി. ഭൂമിക്കു വേണ്ടിയുള്ള ചെങ്ങറ സമരത്തിൽ പോലിസ് മർദനമേറ്റു.

പെരിന്തൽമണ്ണ പൂപ്പലം സ്വദേശിനി ജസീലയാണ് ഭാര്യ. അമൽ റഹ്മാൻ, അമാന വർദ, അശ്ഫാഖ് അഹ്മദ്, അമീന അഫ്‌റിന എന്നിവർ മക്കളാണ്.
 

Latest News