മലപ്പുറം- താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന്‍ സഞ്ചരിച്ച കാറിനു പിന്നില്‍ ബസ് ഇടിച്ച് അപകടം. കോട്ടക്കല്‍ ബസ്റ്റാന്‍ഡിനു മുന്നില്‍ ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. എംഎല്‍എയും ഡ്രൈവറും സഹായിയുമാണ് കാറിലുണ്ടായിരുന്നത്. മലപ്പുറത്തേക്കുള്ള യാത്രയിലായിരുന്നു അബ്ദുറഹ്മാന്‍. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. റോഡ് മുറിച്ചു കടക്കുന്ന കാല്‍നടയാത്രക്കാര്‍ക്കായി എംഎല്‍എയുടെ കാര്‍ നിര്‍ത്തിയപ്പോഴാണ് പിറകില്‍ അമിത വേഗതയിലെത്തിയ ബസ് വന്നിടിച്ചത്. കാറിന്റെ പിറകിലെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു. അപകടമുണ്ടാക്കിയ തിരൂര്‍-മഞ്ചേരി റൂട്ടിലോടുന്ന സ്വകാര്യ ബസ് ഇതേ റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസിനെ മറികടക്കാനുള്ള ഓട്ടത്തിലായിരുന്നു. കോട്ടക്കല്‍ പോലീസ് കേസെടുത്തു.