താനൂര്‍ ബോട്ടപകടം, ബോട്ട് ഡ്രൈവര്‍ ദിനേശന്‍ പിടിയില്‍

മലപ്പുറം - താനൂര്‍ ബോട്ട് അപകടത്തില്‍ ബോട്ട് ഡ്രൈവര്‍ ദിനേശന്‍ പൊലീസിന്റെ പിടിയിലായി.  താനൂരില്‍ വെച്ചാണ് ദിനേശനെ പോലീസ്  അറസ്റ്റ് ചെയ്തത്. ബോട്ടിലുണ്ടായിരുന്ന രണ്ട് സഹായികളെ കൂടി ഇനി പിടികിട്ടാനുണ്ട്. ബോട്ടുടമ നാസറിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. നാസര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. താനൂരില്‍ അപകടം വരുത്തിയ ബോട്ടില്‍ 37 പേരാണ് ഉണ്ടായിരുന്നതെന്നാണ് നാസറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് പറയുന്നത്. 22 പേര്‍ക്ക് സഞ്ചരിക്കാന്‍ ശേഷിയുള്ള ബോട്ടിലാണ് 37 പേരെ കയറ്റിയത്. ആളുകളെ കുത്തിനിറച്ചതാണ് അപകട കാരണം. ഡ്രൈവര്‍ക്ക് ബോട്ട് ഓടിക്കാനുള്ള ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

 

Latest News