കോഴിക്കോട് - എലത്തൂരില്‍ കോരപ്പുഴ പാലത്തില്‍ ഇന്നലെ അര്‍ധ രാത്രിയുണ്ടായ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. കെ.മുരളീധരന്‍ എം.പിയുടെ ഡ്രൈവര്‍ വെസ്റ്റ്ഹില്‍ ചുങ്കം പണിക്കര്‍ തൊടി അതുല്‍ (24) മകന്‍ അന്‍വിഖ് (ഒന്ന്) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു അതുലിന്റെ ഭാര്യ മായ (21) അമ്മ കൃഷ്ണവേണി (42) എന്നിവര്‍ക്കും കാര്‍ യാത്രക്കാരായ നാലുപേര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊയിലാണ്ടിയില്‍ സഹോദരന്റെ ഗൃഹപ്രവേശനത്തിന് പോയി കോഴിക്കോട് നഗരത്തിലേക്ക് തിരിച്ചു വരികയായിരുന്നു അതുലും കുടുംബവും. നഗരത്തില്‍ നിന്ന് വടകരയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.






