ടാക്‌സി ഡ്രൈവര്‍ പാലത്തിന്റെ കൈവരിയില്‍ തൂങ്ങി മരിച്ച നിലയില്‍

ഇടുക്കി- ടൂറിസ്റ്റുകളുമായി മൂന്നാറില്‍ എത്തിയ ടാക്‌സി ഡ്രൈവറെ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്തെ അടിമാലി മച്ചിപ്ലാവ് മെഴുക്കുംചാല്‍ പാലത്തിന്റെ കൈ വരിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം താന്നിമൂട് താന്നിനിന്ന വിളയില്‍ ആനന്ദ് മകന്‍ അനീഷ് (28) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്നും ടൂറിസ്റ്റുകളുമായി മൂന്നാറില്‍ എത്തിയതായിരുന്നു അനീഷ്. ഇവരെ മൂന്നാറിലെ റിസോര്‍ട്ടില്‍ എത്തിച്ച ശേഷം തിരികെ 35 കിലോമീറ്റര്‍ സഞ്ചരിച്ച് മച്ചിപ്ലാവ് പാലത്തിലെത്തി ജീവനൊടുക്കുകയായിരുന്നുവെന്നാണ് സൂചന. പാലത്തിന് സമീപം കാര്‍ കിടക്കുന്നുണ്ട്.

 

Latest News