VIDEO: സുരക്ഷാ ഉദ്യോഗസ്ഥരെ അടിച്ചിട്ടു, ഇമ്രാനെ വലിച്ചിഴച്ചു

ഇസ്‌ലാമാബാദ്- പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തത് അഭിഭാഷകരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും മര്‍ദ്ദിച്ചു കീഴ്‌പ്പെടുത്തിയതിനുശേഷം്. അഴിമതിക്കേസില്‍ കോടതിയില്‍ വാദം കേള്‍ക്കുന്നതിനു മുന്നോടിയായി ബയോമെട്രിക് ഹാജര്‍ വെക്കാനൊരുങ്ങവെയാണ് ഇമ്രാനെ അര്‍ധസൈനിക വിഭാഗം അറസ്റ്റ് ചെയ്തത്. ഇമ്രാന്റെ അഭിഭാഷകരെയും അദ്ദേഹത്തിന് സുരക്ഷയൊരുക്കിയ ഉദ്യോഗസ്ഥരെയും മര്‍ദ്ദിച്ച് കീഴ്‌പ്പെടുത്തി, ജനാലയുടെ ഗ്ലാസ് തകര്‍ത്താണ് അര്‍ധസൈനിക വിഭാഗമായ റേഞ്ചേഴ്‌സ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടി അധ്യക്ഷനായ ഇമ്രാന്‍ ലഹോറില്‍നിന്ന് കോടതിയില്‍ ഹാജരാകാന്‍ വേണ്ടിയാണ് ഇസ്‌ലാമാബാദിലെത്തിയത്.
കോടതിയില്‍ ഹാജരാകാനെത്തിയ ഇമ്രാന്‍ ഖാനെ നാടകീയമായി അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും പോലീസ് ഉദ്യോഗസ്ഥരെയും ചീഫ് ജസ്റ്റിസ് ആമിര്‍ ഫാറൂഖ് വിളിച്ചുവരുത്തി.

 

Latest News