മണിപ്പൂരില്‍നിന്ന് ഒന്‍പത് മലയാളികളെത്തി, കൂടുതല്‍ പേരെ കൊണ്ടുവരും

തിരുവനന്തപുരം- മണിപ്പൂര്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഒന്‍പത് വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിച്ചു.
സംഘര്‍ഷവും ക്രമസമാധാനപ്രശ്‌നങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മണിപ്പൂരില്‍ നിന്നും മലയാളി വിദ്യാര്‍ഥികളേയും മറ്റുളളവരേയും സുരക്ഷിതരായി നാട്ടിലെത്തിച്ചു.  ഇംഫാലില്‍ നിന്നും വിമാനമാര്‍ഗം ബംഗലൂരുവിലും തുടര്‍ന്ന് ബസുമാര്‍ഗവുമാണ് നാട്ടിലെത്തിച്ചത്. വിമാന ചെലവുള്‍പ്പെടെ നോര്‍ക്ക റൂട്ട്‌സ് വഹിച്ചു.  

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളില്‍നിന്നുളളവരാണ് തിരിച്ചെത്തിയത്. ഇന്നലെ രാത്രിയോടെ 18 പേര്‍ ഇംഫാലില്‍നിന്നു  ചെന്നൈ വിമാനത്താവളത്തിലെത്തി. ഇവരെ ഉടന്‍  നാട്ടിലെത്തിക്കും. നോര്‍ക്ക റൂട്ട്‌സിന്റെ  ആസ്ഥാനത്തിനു പുറമേ ദല്‍ഹി, ബംഗളൂരു,
മുംബൈ, ചെന്നൈ എന്‍.ആര്‍.കെ ഡവലപ്‌മെന്റ് ഓഫീസുകളും രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിന് ഒരുക്കങ്ങള്‍ നടത്തി്.  

മണിപ്പൂരിലെ മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററില്‍ അറിയിക്കാം.  ടോള്‍ ഫ്രീ നമ്പര്‍ 1800 425 3939.

 

Latest News