ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ചീറ്റകളില്‍ മൂന്നാമത്തേതും ചത്തു

ഇന്‍ഡോര്‍- ദക്ഷിണാഫ്രിക്കയില്‍ നിന്നും കുനോ നാഷണല്‍ പാര്‍ക്കിലെത്തിച്ച ചീറ്റകളില്‍ ഒന്നുകൂടി ചത്തു. ദക്ഷ എന്നുപേരിട്ട പെണ്‍ ചീറ്റയാണ് ചത്തത്. 

മറ്റ് ചീറ്റകളുമായുണ്ടായ ഏറ്റുമുട്ടലില്‍ മുറിവേറ്റ ദക്ഷ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സെപ്റ്റംബറിലാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് ചീറ്റകളെ എത്തിച്ചത്. അതില്‍ ഓരോ ചീറ്റ വീതം മാര്‍ച്ചിലും ഏപ്രിലിലും ചത്തിരുന്നു. സാഷ, ഉദയ് എന്നീ ചീറ്റകളാണ് ചത്തത്. സാഷയ്ക്ക് കിഡ്നി സംബന്ധമായ പ്രശ്നവും ഉദയ് അസുഖം ബാധിച്ച് ചികിത്സയ്ക്കിടെയുമാണ് ചത്തത്. 

ദക്ഷിണാഫ്രിക്കയില്‍ നിന്നും ഗര്‍ഭിണിയായെത്തിയ സിയായ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്തിരുന്നു.

Latest News