ബഹുഭാര്യത്വം നിരോധിക്കുമെന്ന് അസം മുഖ്യമന്ത്രി; വിദഗ്ധ സമിതിക്ക് രൂപം നല്‍കും

ഗുവാഹത്തി- അസമില്‍ ബഹുഭാര്യത്വം നിരോധിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ഏകീകൃത സിവില്‍ കോഡിലേക്കുള്ള നീക്കമായാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനം ബഹുഭാര്യത്വ നിരോധം കണക്കാക്കുന്നത്. സംസ്ഥാനത്ത് മാത്രമായി ബഹുഭാര്യത്വം നിരോധിക്കുന്നതിന്റെ നിയമപ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സംഘത്തെ രൂപീകരിക്കാന്‍ സര്‍ക്കാര്‍  തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് മാത്രമായി ബഹുഭാര്യത്വം നിയമവിരുദ്ധമാക്കാനുള്ള തീരുമാനം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കുമോയെന്നാണ് വിദഗ്ധ സമിതി പരിശോധിക്കുക.
സംസ്ഥാനത്ത് ബഹുഭാര്യത്വം നിരോധിക്കാന്‍ സംസ്ഥാന നിയമസഭയ്ക്ക് അധികാരമുണ്ടോ എന്ന് പരിശോധിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാന്‍ അസം സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ശര്‍മ ട്വീറ്റ് ചെയ്തു.   ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25നോടൊപ്പം 1937ലെ മുസ്‌ലിം വ്യക്തിനിയമത്തിലെ (ശരീഅത്ത്) വ്യവസ്ഥകളും വിദഗ്ധ സമിതി പഠിക്കും. നിയമ വിദഗ്ധര്‍ ഉള്‍പ്പെടെ എല്ലാ കക്ഷികളുമായും കമ്മിറ്റി വിപുലമായ ചര്‍ച്ച നടത്തുമെന്നും തുടര്‍ന്ന് തീരുമാനത്തിലെത്തുമെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News