Sorry, you need to enable JavaScript to visit this website.

കംപ്രസർ പമ്പ് ഉപയോഗിച്ച് മലദ്വാരത്തിൽ കാറ്റടിച്ച് സഹപ്രവർത്തകനെ കൊന്നു, യുവാവ് അറസ്റ്റിൽ

പെരുമ്പാവൂർ- കംപ്രസർ പമ്പ് ഉപയോഗിച്ച് മലദ്വാരത്തിൽ കാറ്റടിച്ച് സഹപ്രവർത്തകനെ കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ. പെരുമ്പാവൂരിൽ ജോലിക്കെത്തിയ അതിഥി തൊഴിലാളി അസം സ്വദേശി മിന്റുവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പം ജോലി ചെയ്തിരുന്ന സിദ്ധാർഥിനെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തു.

കുഴഞ്ഞുവീണെന്ന് പറഞ്ഞാണ് സഹപ്രവർത്തകർ മിന്റുവിനെ ആശുപത്രിയിൽ എത്തിച്ചത്. അസ്വാഭാവികത തോന്നി വിശദമായി അന്വേഷിച്ചപ്പോഴാണ് മരണ കാരണം വ്യക്തമായത്. ഇതിനു പിന്നാലെയാണ് സഹപ്രവർത്തകനായ സിദ്ധാർഥിനെ അറസ്റ്റ് ചെയ്തത്.
 

Latest News