തൃശൂരിലെ ലോഡ്ജ് മുറിയില്‍ ഒറീസക്കാരിയുടെ മൃതദേഹം കണ്ടെത്തി, കൊലപാതകമെന്ന് നിഗമനം

തൃശൂര്‍ - ലോഡ്ജ് മുറിയില്‍ നിന്നും ഒറീസക്കാരിയായ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം. തൃശ്ശൂര്‍ പോസ്റ്റ് ഓഫീസ് റോഡിലെ ലോഡ്ജിലാണ് സംഭവം. മുറി പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. ജാര്‍ഖണ്ഡ് സ്വദേശിക്ക് ഒപ്പമാണ് ഇന്നലെ രാത്രി ഇവര്‍ മുറിയെടുത്തതെന്ന് ലോഡ്ജിലെ ജീവനക്കാര്‍ പറയുന്നു. ഇയാള്‍ ഇന്നു രാവിലെ മുറി പൂട്ടി പുറത്തേക്ക് പോകുകയായിരുന്നു. തൃശ്ശൂര്‍ ഈസ്റ്റ് പൊലീസാണ് അന്വേഷണം നടത്തുന്നത്.

 

 

Latest News