കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് തുടരില്ലെന്ന് കെ.സുധാകരന്‍

കല്‍പ്പറ്റ - പ്രതീക്ഷക്കൊത്ത് കെ പി സി സിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ആകുന്നില്ലെന്നും പുനഃസംഘടന പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ കെ പി സി സി പ്രസിഡന്റ്  സ്ഥാനത്ത് തുടരില്ലെന്നും കെ സുധാകരന്‍. കുറച്ച് നേതാക്കള്‍ പുനഃസംഘടനയോട് സഹകരിക്കുന്നില്ലെന്നും കെ സുധാകരന്‍ വയനാട്ടില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ ലീഡേഴ്‌സ് മീറ്റില്‍ കുറ്റപ്പെടുത്തി.  പോഷക സംഘടനകളുടെ  ഭാരവാഹികളെ നിശ്ചയിക്കുന്നത് തന്നെ അറിയിക്കുന്നില്ലെന്നും  സുധാകരന്‍ പരഞ്ഞു. വരുന്ന പാര്‍ലമെന്റ് തരെഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമയാണ്  ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചിട്ടുള്ളത്. കെ പി സി സി ഭാരവാഹികള്‍, എം പി മാര്‍ എം എല്‍ എമാര്‍ രാഷ്ട്രീയ കാര്യസമിതി അംഗങ്ങള്‍ ഡി സി സി പ്രസിഡന്റുമാര്‍ എന്നിവരാണ് മീറ്റില്‍ പങ്കെടുക്കുന്നത്. ലീഡേഴ്‌സ് മീറ്റില്‍ കെ സുധാകരന്‍ സംഘടനാ രേഖ അവതരിപ്പിച്ചു.

 

Latest News