വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു,  കുഴഞ്ഞുവീണ യുവതി ആശുപത്രിയില്‍ 

കല്‍പറ്റ-വയനാട്ടില്‍ ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ക്രൂരമായി പീഡിപ്പിച്ചെന്നു പരാതി. രക്തസ്രാവത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ മുപ്പതുവയസ്സുകാരി വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പനവല്ലി സ്വദേശി അജീഷിനെതിരെ തിരുനെല്ലി പോലീസ് കേസെടുത്തു. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് അജീഷ് യുവതിയെ ഫോണില്‍ വിളിച്ച് കൂട്ടിക്കൊണ്ടുപോയത്. അവശനിലയിലായ യുവതിയെ വെള്ളിയാഴ്ച രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  അജീഷ് തന്നെയാണ് ഇന്നലെ വരെ ആശുപത്രിയില്‍ യുവതിക്കു കൂട്ടിരുന്നത്. ഇന്നലെ ഉച്ചയോടെ യുവതി സഹോദരന്‍ വഴി പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു.

Latest News