വാഫി-വാഫിയ്യ സിലബസ് തര്‍ക്കം; വളാഞ്ചേരി മര്‍കസില്‍ സംഘര്‍ഷാവസ്ഥ, സമസ്ത സെക്രട്ടറിയെ തടഞ്ഞു

മലപ്പുറം-വാഫി വഫിയ്യ സംവിധാനം നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന്  വളാഞ്ചേരി മര്‍കസില്‍ സംഘര്‍ഷാവസ്ഥ. സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ അടക്കമുള്ളവരെ ഒരു സംഘം തടഞ്ഞു. മര്‍കസിനു കീഴിലെ വാഫിവഫിയ്യ സ്ഥാപനങ്ങളിലെ സിലബസ് തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. വാഫി വഫിയ്യ വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് പ്രതിഷേധവുമായെത്തിയത്.
വാഫി വഫിയ്യ സംവിധാനം നിര്‍ത്തലാക്കി ബദലായി സമസ്ത അവതരിപ്പിച്ച പുതിയ ദേശീയ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കാന്‍ തിങ്കളാഴ്ച മര്‍കസ് കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രതിഷേധവുമായി എത്തിയത്.
യോഗത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സമസ്ത മുശാവറ അംഗം എം.ടി അബ്ദുല്ല മുസ്ലിയാര്‍, മര്‍ക്കസ് സെക്രട്ടറി ഹംസക്കുട്ടി മുസ്ലിയാര്‍ എന്നിവരെ മണിക്കൂറുകളോളം തടഞ്ഞുവെച്ചത്. രണ്ട് ദിവസം മുമ്പ് വളാഞ്ചേരി മര്‍കസിനെതിരെ വാഫി വഫിയ്യ വിദ്യാര്‍ഥികള്‍ മറ്റൊരു പരാതി ഉന്നയിച്ചിരുന്നു. പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികളെ മര്‍ക്കസ് ക്യാമ്പസിനകത്തേക്ക് കയറാന്‍ അനുവദിച്ചില്ലെന്നായിരുന്നു പരാതി. മര്‍ക്കസ് അടച്ചിട്ടിരിക്കുകയാണെന്നും ഇപ്പോള്‍ ക്യാമ്പസിനകത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്നുമാണ് അധികൃതര്‍ വിശദീകരിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News