പ്രതി കഴുത്തിനു പിടിച്ചു; പോലീസ് ജീപ്പ് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

പയ്യന്നൂര്‍- ഓടിക്കൊണ്ടിരിക്കുന്ന പോലീസ് ജീപ്പില്‍ പ്രതി നടത്തിയ ആക്രമണത്തിനിടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. പെരിങ്ങോം സ്‌റ്റേഷനിലെ ഡ്രൈവര്‍ ഷംസുദ്ദീന്‍, എ.എസ്.ഐ ജിന്‍സ്‌കുമാര്‍ എന്നിവര്‍ക്കാണ് പരിക്ക്.
ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ പെരിങ്ങോം സി.ആര്‍.പി.എഫ് ക്യാമ്പിന് സമീപമാണ് സംഭവം. മദ്യപിച്ച് ബഹളമുണ്ടാക്കിയ കാങ്കോല്‍ കരിങ്കുഴിയിലെ തറമ്മല്‍ വീട്ടില്‍ സുരേഷിനെ(45) പയ്യന്നൂര്‍ ഗവ.താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്ക് കൊണ്ടുപോയി മടങ്ങുന്ന വഴിയാണ് സംഭവം. നേരത്തെ തന്നെ അക്രമസ്വഭാവം കാട്ടിയ പ്രതി പെട്ടെന്ന് ഡ്രൈവര്‍ ഷംസുദ്ദീന്റെ കഴുത്തില്‍ കയറി പിടിക്കുകയായിരുന്നു.
ഇതോടെ നിയന്ത്രണം വിട്ട ജീപ്പ് മരത്തിലിടിച്ച് മറിയുകയായിരുന്നു. പ്രതി സുരേഷ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News