സുഡാന്‍ ജീവകാരുണ്യ ഫണ്ടിലേക്ക് അഞ്ചുലക്ഷം റിയാല്‍ എത്തി

ജിദ്ദ- സുഡാനെ സഹായിക്കുന്നതിനുള്ള ജനകീയ സംഭാവനാ ക്യാമ്പയിനിലേക്ക് ഇതിനകം അഞ്ച് ലക്ഷം റിയാല്‍ ലഭിച്ചു. 4300 പേരാണ് സംഭാവന നല്‍കിയത്. ക്യാമ്പയിന്‍ തുടരുകയാണ്.
സുഡാന് ആവശ്യമായ എല്ലാ വൈദ്യസഹായങ്ങളും എത്തിക്കുമെന്ന് കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് അറിയിച്ചു. സുഡാനില്‍ സന്നദ്ധ സേവനത്തിന് ആയിരത്തോളം വളണ്ടിയര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കിംഗ് സല്‍മാന്‍ സെന്റര്‍ ധനശേഖരണ ക്യാമ്പയിന്‍ ആരംഭിച്ചത്.

 

Latest News