Sorry, you need to enable JavaScript to visit this website.

പോയവര്‍ക്ക് പോയി, വല്ല മാറ്റവും വരുമോ; ബോട്ട് ദുരന്തത്തില്‍ മംമ്ത മോഹന്‍ദാസ്

കൊച്ചി- ഉത്തരവാദിത്വമില്ലായ്മകൊണ്ട് വരുത്തിവെച്ചതാണ് താനൂര്‍ ബോട്ട് ദുരന്തമെന്ന് നടി മംമ്ത മോഹന്‍ദാസ്. ഒരു കുടുംബം ഒന്നടങ്കം മരിച്ചു എന്നറിയുന്നത് സങ്കടകരമായ കാര്യമാണ്. ഈ അപകടത്തിന്റെ പേരില്‍ നിയമങ്ങള്‍ക്ക് എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്നും നടി ചോദിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
'അജ്ഞതയ്‌ക്കൊപ്പം അശ്രദ്ധയും നിഷ്‌കളങ്കതയും സുരക്ഷ മാനദണ്ഡങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും തന്നോടും മറ്റുള്ളവരോടും ഉത്തരവാദിത്വമില്ലായ്മയും സാമാന്യബോധമില്ലായ്മയും ഒത്തുചേര്‍ന്ന് നമ്മള്‍ വരുത്തിവച്ചതാണ് താനൂര്‍ ദുരന്തം. എന്റെ മനസ് ഇപ്പോള്‍ ജീവന്‍ നഷ്ടപ്പെട്ട സാധുക്കളോടൊപ്പമാണ്. അവരുടെ കുടുംബത്തിന് ഹൃദയത്തില്‍നിന്നുള്ള അനുശോചനം അറിയിക്കുന്നു.
രാജ്യത്ത് സമാനമായ നിരവധി സംഭവങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ഒരു ചിന്ത മാത്രമാണ് മനസിലുള്ളത്, പോയവര്‍ക്ക് പോയി, ഇനി വല്ല മാറ്റവും നിയമങ്ങളില്‍ ഉണ്ടാകുമോ?- മമ്ത കുറിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News