VIDEO ഇന്ത്യാ വിഷന്‍ തിരിച്ചുവരുന്നു; പൂട്ടാനുണ്ടായ കാരണവും വെളിപ്പെടുത്തി എം.കെ.മുനീര്‍

കോഴിക്കോട്- മലയാളത്തിലെ ആദ്യ മുഴുസമയ വാര്‍ത്താചാനലായ ഇന്ത്യാവിഷന്‍ തിരിച്ചുകൊണ്ടുവരാനുള്ള പ്രക്രിയ ആരംഭിച്ചതായി ഇന്ത്യാവിഷന്‍ ചെയര്‍മാനായിരുന്ന എം.കെ മുനീര്‍.
നിഷ്പക്ഷ ചാനല്‍ എന്നതായിരുന്നു ഇന്ത്യാ വിഷന്റെ മുഖമുദ്ര. ഏതെങ്കിലും ഒരു പക്ഷത്തുനില്‍ക്കണമെന്ന സമ്മര്‍ദമാണ് ചാനല്‍ നിര്‍ത്തിവെക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. വിബ്ജിയോര്‍ടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് മുനീര്‍ ഇക്കാര്യം പറഞ്ഞത്.
ജേണലിസ്റ്റുകളുടെ അല്ലെങ്കില്‍ റിപ്പോര്‍ട്ടേഴ്‌സിന്റെ ചാനല്‍ എന്ന നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. സത്യസന്ധമായി ജേണലിസിറ്റുകള്‍ കൊണ്ടുവരുന്ന വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യാനാണ് അനുവദിച്ചിരുന്നത്. എന്നാല്‍ നമ്മുടെ സമൂഹവും അന്നത്തെ രാഷ്ട്രീയ നേതൃത്വവും നിഷ്പക്ഷതയില്‍ വിശ്വസിച്ചില്ല എന്നാണ് മനസ്സിലാക്കുന്നത്. പക്ഷത്തു നില്‍ക്കണമെന്ന തര്‍ക്കങ്ങളും പ്രശ്‌നങ്ങളും കാരണമാണ് നിര്‍ത്തിവെക്കേണ്ടി വന്നത്. ചുറ്റുവട്ടവും കുറേക്കൂടി പാകപ്പെടാനുണ്ട്. അന്തരീക്ഷത്തില്‍ കുറേ പ്രശ്‌നങ്ങളുണ്ട്. ഇന്ത്യാ വിഷന്‍ വരുന്നതിന് എല്ലാവരും കാത്തിരിക്കുകയാണെന്ന് അറിയാം. ജനങ്ങള്‍ കൈനീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുനീര്‍ പറഞ്ഞു.

 

Latest News