പിഞ്ചുകുഞ്ഞുമായി എത്തിയ യുവതി ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചു

തളിപ്പറമ്പ് -പിഞ്ചുകുഞ്ഞുമായി ആശുപത്രിയിലെത്തിയ യുവതി കുഴഞ്ഞുവീണ് മരിച്ചു. രയരോം ടൗണിലെ ഫെയ്മസ് ബേക്കറി ഉടമ മൂന്നാം കുന്ന് റോഡിന് സമീപത്തെ പൂമംഗ ലോരകത്ത് അബ്ദുവിന്റെ മകള്‍ ഉമ്മു ഹബീബ് (26) ആണ് മരി ച്ചത്. കുരിയിലെ മുഹമ്മദ് ഷെരീഫിന്റെ ഭാര്യയാണ്. 15 ദിവസം മുമ്പായിരുന്നു യുവതിയുടെ പ്രസവം. നവജാത ശിശുവുമായി ഇന്നലെ രാവിലെ തളിപ്പറമ്പിലെ ആശുപത്രിയിലെത്തിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഇസാന്‍ (ആറ്), ഐദിന്‍ ഷെരീഫ് (15 ദിവസം) എന്നിവരാണ് മക്കള്‍. മാതാവ് ആയിഷ. സഹോദരി റുക്‌സാന.

 

Latest News