മട്ടന്നൂര്‍- പ്രവാസിയുടെ പൂട്ടിയിട്ട വീട് കുത്തി തുറന്ന് 14 പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ചു. വായാന്തോട് റാറാവീസ് ഹോട്ടലിന് സമീപം ഹാരിസ് -റഷീദ ദമ്പതികളുടെ റഷീദ മന്‍സിലിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്.
വീടിന്റെ പിന്‍ഭാഗത്തെ ഗ്രില്‍സിന്റെയും മുന്‍ഭാഗത്തെ വാതിലിന്റെയും പൂട്ട് പൊളിച്ച് അകത്ത് കയറിയാണ് കിടപ്പ് മുറിയില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ കവര്‍ന്നത്.
ഹാരിസും റഷീദയും ഒന്നരമാസമായി ഗള്‍ഫിലാണ്. ഇവരുടെ വീടിന് സമീപം താമസിക്കുന്ന റഷീദയുടെ സഹോദരിയുടെ മക്കളാണ് വീടിന്റെ വാതില്‍ തുറന്നിട്ട നിലയില്‍ കണ്ടത്. തുടര്‍ന്ന് ബന്ധുക്കള്‍ മട്ടന്നൂര്‍ പോലീസിനെ വിവരം അറിയിച്ചു. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി.
വീടിനകത്ത് ഉണ്ടായിരുന്ന ബാത്തിങ് ടൗവല്‍ പുറത്തെ കിണറ്റിന് അരികില്‍ കണ്ടെത്തിയിട്ടുണ്ട്. ചുറ്റു മതിലിന് സമീപം കല്ല് അടുക്കിവെച്ച നിലയിലാണ്. റഷീദയുടെ സഹോദരി ആയിഷയുടെ പരാതിയില്‍ മട്ടന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)