ഊഞ്ഞാല്‍ കയര്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

പയ്യന്നൂര്‍-കളിക്കുന്നതിനിടയില്‍ ഊഞ്ഞാല്‍ കയര്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു.
ചെറുപുഴ കമ്പല്ലൂരിലെ താമരശേരി സുധീഷിന്റെയും സുനിതയുടെയും മകന്‍ സാരംഗ് (9)ആണ് മരിച്ചത്. ഇന്നലെ  വൈകീട്ടാണ് അപകടം.
വീട്ടു മുറ്റത്തെ ഊഞ്ഞാലില്‍ കളിച്ചു കൊണ്ടിരിക്കവേ അബദ്ധത്തില്‍ കയര്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സാരംഗ്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News