വന്ദേഭാരതിനു നേരെ വളപട്ടണത്തും കല്ലേറ്

കണ്ണൂര്‍- വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. വളപട്ടണത്ത് വെച്ചുണ്ടായ കല്ലേറില്‍ ട്രെയിനിന്റെ ജനല്‍ ഗ്ലാസിന് പൊട്ടലുണ്ടായി. 

കാസര്‍ക്കോടു നിന്നും തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്ന വന്ദേഭാരതിന് നേരെ വൈകിട്ട് മൂന്നരയോടെയാണ് കല്ലേറുണ്ടായത്. ആര്‍. പി. എഫും പോലീസും പരിശോധന നടത്തി. ദിവസങ്ങള്‍ക്ക് മുമ്പ് മലപ്പുറത്തും വന്ദേഭാരതിനു നേരെ കല്ലേറുണ്ടായിരുന്നു. 

ഏപ്രില്‍ 28 മുതല്‍ മെയ് മൂന്നുവരെ നടത്തിയ സര്‍വീസില്‍ വന്ദേഭാരതിന് 2.7 കോടി രൂപയുടെ വരുമാനമുണ്ടായതായി അധികൃതര്‍ അറിയിച്ചു. കാസര്‍ക്കോട്- തിരുവനന്തപരും റൂട്ടിലാണ് കൂടുതല്‍ വരുമാനം ലഭിച്ചത്. ഈ റൂട്ടില്‍ ആറു ദിവസംകൊണ്ട് 1.17 കോടി രൂപയാണ് റെയില്‍വേയ്ക്ക് ലഭിച്ചത്.

Latest News