Sorry, you need to enable JavaScript to visit this website.

50 രൂപയിലും വിലക്കുറവുള്ള ആപ്പിള്‍ ഇറക്കുമതി ഇന്ത്യ നിരോധിച്ചു

ന്യൂദല്‍ഹി- കിലോയ്ക്ക് 50 രൂപയില്‍ താഴെ വിലയുള്ള ആപ്പിളിന്റെ ഇറക്കുമതി ഇന്ത്യ നിരോധിച്ചു. കിലോഗ്രാമിന് 50 രൂപയില്‍ താഴെയോ അതിന് തുല്യമോ വിലയുള്ള ആപ്പിള്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചുകൊണ്ടാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഭൂട്ടാനില്‍ നിന്നുള്ള ഇറക്കുമതിക്ക് മിനിമം ഇറക്കുമതി വില വ്യവസ്ഥകള്‍ ബാധകമല്ലെന്ന് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു. കിലോഗ്രാമിന് 50 രൂപയ്ക്ക് മുകളില്‍ വിലയുള്ള ആപ്പിളുകളുടെ ഇറക്കുമതി തുടരാം.
ആപ്പിളിന്റെ വന്‍തോതിലുള്ള ഇറക്കുമതി തങ്ങളുടെ വരുമാനത്തെ ബാധിച്ചുവെന്ന് ഉത്തരേന്ത്യയിലെ കര്‍ഷകര്‍ പരാതിപ്പെട്ടിരുന്നു.
ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, മറ്റ് മലയോര സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ വലിയ അളവില്‍ ആപ്പിള്‍ ഇറക്കുമതി മൂലം ഏറെ നഷ്ടം നേരിടുന്നു.
ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ കര്‍ഷകര്‍  വലിയ നഷ്ടമാണ് നേരിടുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News