താനൂർ ബോട്ട് ദുരന്തം; ബോട്ടുടമ നാസറിനെതിരേ നരഹത്യാ കുറ്റം ചുമത്തി

കോഴിക്കോട് - സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി താനൂരിൽ 22 പേരുടെ ജീവൻ അപകടത്തിലാക്കിയ ബോട്ട് അപകട കേസിൽ അറ്റ്‌ലാന്റാ ബോട്ട് ഉടമ നാസറിനെതിരേ പോലീസ് നരഹത്യാ കുറ്റം ചുമത്തി. 
 അപകടം നടന്നതിന് പിന്നാലെ ഒളിവിൽ പോയ നാസറിനെ ഇന്ന് വൈകീട്ട് ആറോടെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തു വച്ചാണ് നാസറിനെ പോലീസ് പിടികൂടിയത്.
 ജാമ്യമില്ലാ വകുപ്പനുസരിച്ച് കുറ്റം ചുമത്തിയ പ്രതിയെ ഉടനെ താനൂർ പോലീസ് സ്റ്റേഷനിൽ എത്തിക്കും. നാസറിന്റെ വാഹനം കൊച്ചിയിൽ നിന്ന് ഇന്ന് പൊലീസ് പിടികൂടിയിരുന്നു. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പാലാരിവട്ടത്ത് വച്ചായിരുന്നു പോലീസിന്റെ പിടികൂടൽ. ചൊവ്വാഴ്ച ചേരുന്ന ഹൈക്കോടതി അവധിക്കാല ബെഞ്ചിൽ മുൻകൂർ ജാമ്യത്തിനായുള്ള യാത്രയ്ക്കിടെയാണ് നാസറിന്റെ ബന്ധുക്കൾ അടക്കമുള്ളവരെ വാഹനത്തിൽ വച്ച് പോലീസ് പിടികൂടിയത്.
 

Latest News