Sorry, you need to enable JavaScript to visit this website.

മലപ്പുറത്തെ മനുഷ്യർ മരിക്കട്ടെ എന്നവർ പറയും, അവരെ നാം സംഘികളെന്ന് വിളിക്കും

കോഴിക്കോട്- മലപ്പുറം ജില്ലയിലെ താനൂരിൽ ഉല്ലാസ ബോട്ടു മുങ്ങി 22 പേർ മരിച്ച സംഭവത്തിന് പിന്നാലെ ചില പ്രത്യേക കേന്ദ്രങ്ങളിൽനിന്നുള്ളവർ ഇതിൽ സന്തോഷം പ്രകടിപ്പിക്കുന്ന സോഷ്യൽ മീഡിയ കമന്റുകളുമായി രംഗത്തെത്തിയിരുന്നു. മലപ്പുറത്ത് ദുരന്തമുണ്ടായത് ആഘോഷിക്കുന്ന തരത്തിലായിരുന്നു ഇവരുടെ കമന്റുകളും അഭിപ്രായപ്രകടനങ്ങളും. ഇത്തരം ആളുകൾക്ക് എതിരെ സോഷ്യൽ മീഡിയയിൽ എഴുത്തുകാരൻ ശ്രീജിത്ത് ദിവാകരൻ പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

കോവിഡിന്റെ മൂർദ്ധന്യത്തിലോ മറ്റോ ആണ് കരിപ്പൂരില് വിമാനാപകടം ഉണ്ടാകുന്നത്. 2020 ആഗസ്തിലാണെന്ന് തോന്നുന്നു. വിദേശത്ത് നിന്ന് വരുന്ന മനുഷ്യരെ ഭയന്നിരുന്ന കാലം. അപകടം ഉണ്ടായപ്പോ നാട്ടുകാരെത്തി; സ്വന്തം സുരക്ഷയോ ലോകം മുഴുവൻ ഭയക്കുന്ന രോഗത്തേയോ നോക്കിയില്ല. പിന്നീട് കേന്ദ്ര സേനകൾ വരെ പ്രകീർത്തിച്ച രക്ഷാപ്രവർത്തനം. കരിപ്പൂർ വിമാനത്താവളത്തെ കോഴിക്കോട് വിമാനത്താവളം എന്നാണ് വിളിക്കുന്നത്. സംഗതി മലപ്പുറത്താണെന്ന് രക്ഷാപ്രവർത്തന വാർത്തകൾക്കിടയിൽ ഒരു കൂട്ടം മനുഷ്യർ മറക്കും. സ്വർണ കള്ളക്കടത്തിന്റെ വാർത്ത കേൾക്കുമ്പോൾ , മലപ്പുറം എന്ന് ആവർത്തിച്ച് പറയും. തിരുവനത്തപുരത്ത് , കോട്ടയത്ത് , തൃശൂര് ഒരു അപടകമോ ക്രൈമോ നടന്നാൽ ആരും ഒരു മതത്തെ ഓർക്കില്ല. മലപ്പുറത്താണേൽ അത് നിർബന്ധമാണ്. 
ഒരു സന്ധ്യക്ക്, വീട്ടിലെത്താൻ നേരത്ത് അപകട വാർത്ത കേട്ട് വെള്ളത്തിലേയ്ക്ക് എടുത്ത് ചാടുന്ന സാധാരണ മനുഷ്യർ കൈയ്യിൽ തടഞ്ഞ കുഞ്ഞു കൈയ്യിനെ ഉയിരിൽ ചേർത്ത് പിടിച്ചുയർത്തി കരയിൽ എത്തിക്കുമ്പോ, മനുഷ്യ കുഞ്ഞ് എന്നേ ആരും കരുതിക്കാണൂ. മനുഷ്യ ലോകത്ത് ജീവിക്കാത്ത മനുഷ്യർ സേയ്ഫ് സോണിലിരുന്ന് മലപ്പുറത്തെ മനുഷ്യർ മരിക്കട്ടെ എന്ന് പറയും , പ്രചരിപ്പിക്കും, പ്രാർത്ഥിക്കും. അവരെ നമ്മൾ സംഘികൾ എന്ന് വിളിക്കും. പണ്ട് കാരണവർ പറഞ്ഞത് പോലെ അവർ ആരുടെ രൂപത്തിലും വരും.
 

Latest News