കൊച്ചി - താനൂർ ബോട്ടപകടത്തിൽ വേദന പങ്കുവെച്ച് നടൻ മമ്മൂട്ടി. അങ്ങേയറ്റം ദുഃഖമുണ്ടാക്കുന്ന സംഭവമാണെന്ന് പറഞ്ഞ മമ്മൂട്ടി, ദുരന്തത്തിൽ മരിച്ച കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അറിയിച്ചു. ചികിത്സയിൽ ഇരിക്കുന്നവർ എത്രയും പെട്ടെന്ന് ഭേദമായി ജീവിതത്തിലേക്ക് മടങ്ങി വരട്ടെ എന്ന പ്രാർത്ഥനയോടെയാണ് കുറിപ്പ് അവസാനിപ്പിച്ചത്.
മമ്മൂട്ടിയുടെ ഫസ്ബുക്ക് കുറിപ്പ്:
മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങി നിരവധി പേർ മരിച്ച സംഭവം അങ്ങേ അറ്റം ദുഃഖമുണ്ടക്കുന്നതാണ്. ദുരന്തത്തിൽ മരണപ്പെട്ട വ്യക്തികളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ചികിത്സയിൽ ഇരിക്കുന്നവർ എത്രയും പെട്ടെന്ന് ഭേദമായി ജീവിതത്തിലേക്ക് മടങ്ങി എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.






