ആയിഷാബി ബോട്ടില്‍ കയറിയത് നാല് മക്കളെയും അമ്മയെയും കൂട്ടി, പക്ഷേ ദുരന്തം ബാക്കി വെച്ചത് രണ്ടു പേരെ

മലപ്പുറം - ചെട്ടിപ്പടിയില്‍ നിന്ന് അമ്മയും മക്കളുമടങ്ങിയ ആറംഗ സംഘമാണ് താനൂരില്‍ അപകടത്തില്‍ പെട്ട ഉല്ലാസ യാത്രാ ബോട്ടില്‍ കയറിയത്, പക്ഷേ ബാക്കിയായത് രണ്ടു പേര്‍ മാത്രം.  താനൂര്‍ ബോട്ടപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ഇരുപത്തിരണ്ട് പേരില്‍ ചെട്ടിപ്പടി വെട്ടികുത്തി വീട്ടില്‍ ആയിഷാബി (38 ), ഇവരുടെ മക്കളായ ആദില ഷെറിന്‍ (13), അര്‍ഷാന്‍ (3) അദ്‌നാന്‍ (10) എന്നിവരും ഉള്‍പ്പെടുന്നു. ആയിഷാബിയുടെ മറ്റൊരു മകനും അമ്മ സീനത്തും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അമ്മയും മക്കളുമടങ്ങിയ ആറ് പേരടങ്ങുന്ന സംഘമായിരുന്നു വിനോദയാത്രക്കായി താനൂരിലേക്ക് പോയത്. വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു അയിഷാബി. ഈ  കുടുംബത്തിന്റെ ദാരുണ മരണത്തില്‍ പകച്ചു നില്‍ക്കുകയാണ് നാട്ടുകാര്‍. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ആയിഷാബിയുടെയും കുട്ടികളുടെയും മൃതദേഹം രാവിലെ നാട്ടിലേക്ക് എത്തിച്ചു. ആനപ്പടി ഗവ. എല്‍.പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്‌കരിക്കും.

 

Latest News