ബോട്ടപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു


താനൂര്‍ - കേരളത്തെ നടുക്കിയ താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. എത്രയും പെട്ടെന്ന് പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനാണ് തീരുമാനം. 22 പേരാണ് ബോട്ടപകടത്തില്‍ മരിച്ചത്. മലപ്പുറം ജില്ലയിലെ അഞ്ച് ആശുപത്രികളിലായാണ് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ അവരുടെ വീടിന് സമീപമുള്ള ആശുപത്രിയിലേക്ക് മാറ്റിയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. മലപ്പുറം ജില്ലയക്ക് പുറമെ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി എത്തിയിട്ടുണ്ട്.

 

Latest News