മത്സ്യബന്ധന ബോട്ട് രൂപം മാറ്റി യാത്രാ ബോട്ടാക്കി, ഉടമയക്കെതിരെ നരഹത്യയ്ക്ക് കേസ്

താനൂര്‍ - താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ അറ്റ്‌ലാന്റിക് എന്ന ബോട്ടിന് വിനോദസഞ്ചാര സര്‍വ്വീസ് നടത്തുന്നതിനുള്ള അനുമതി നല്‍കിയത് മാനദണ്ഡങ്ങള്‍ മറി കടന്ന്. മത്സ്യബന്ധന ബോട്ട് രൂപം മാറ്റിയാണ്  വിനോദ സഞ്ചാര ബോട്ടാക്കി മാറ്റിയെതന്നാണ് ആരോപണം. ഇത്തരം ബോട്ടുകള്‍ക്ക് വിനോദസഞ്ചാരത്തിന് ലൈസന്‍സ് കൊടുക്കാറില്ലെന്നിരിക്കെ അറ്റ്‌ലാന്റിക്കിന് എങ്ങനെ ലൈസന്‍സ് ലഭിച്ചുവെന്നതില്‍ ദുരൂഹതയുണ്ട്. യാത്രാ ബോട്ടിന് വേണ്ട സുരക്ഷാ മാനദണ്ഡങ്ങളൊന്നും ഇതില്‍ പാലിക്കപ്പെട്ടിരുന്നില്ല. ബോട്ടിന്റെ വശങ്ങളില്‍ അപകടകരമായ രീതിയില്‍ ആളുകള്‍ക്ക് നില്‍ക്കാനും സൗകര്യമുണ്ടായിരുന്നു. താനൂര്‍ സ്വദേശി നാസര്‍ എന്നയാളുടെതാണ് ബോട്ട്. ഇയാള്‍ക്കെതിരെ നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്.

 

 

 

Latest News