Sorry, you need to enable JavaScript to visit this website.

താനൂരിലെ ബോട്ടപകടം ഞെട്ടിപ്പിക്കുന്നത്; അതീവ ദുഃഖകരമെന്ന് രാഷ്ട്രപതി

ന്യൂഡൽഹി - മലപ്പുറം താനൂരിലുണ്ടായ ബോട്ടപകടത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു അനുശോചനം രേഖപ്പെടുത്തി. അപകടം ഞെട്ടിപ്പിക്കുന്നതും അതീവ ദുഃഖകരവുമാണെന്ന് രാഷ്ട്രപതി അനുശോചന സന്ദേശത്തിൽ പറഞ്ഞു.   ലഭ്യമാകുന്ന വിവരമനുസരിച്ച് 21 പേരാണ് ഇതുവരെ മരിച്ചത്. ഇതിൽ 15 പേരെയാണ് തിരിച്ചറിഞ്ഞത്. 20 പേരെ രക്ഷിച്ചതായും പറയുന്നു.
 അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവരും അതീവ ദുഃഖം രേഖപ്പെടുത്തി. 
 അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കേരളത്തിലെ മലപ്പുറത്തുണ്ടായ ബോട്ട് അപകടത്തിലെ ജീവഹാനിയിൽ ദു:ഖിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. 
 അപകടത്തെ തുടർന്ന് നാളെ തിങ്കൾ (മെയ് 8ന്) നടത്താനിരുന്ന താലൂക്കുതല അദാലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചു. നാളെ സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികൾ രാത്രി വൈകിയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരികയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കമുള്ള നേതാക്കളും നാളെ രാവിലെ സംഭവസ്ഥലത്ത് എത്തും.
 

Latest News