താനൂർ ബോട്ട് ദുരന്തം; മരിച്ചതിൽ തിരച്ചറിഞ്ഞ 9 പേർ ഇവർ

  
താനൂർ - താനൂർ ബോട്ട് ദുരന്തത്തിൽ മരിച്ച 9 പേരെ തിരിച്ചറിഞ്ഞു. പരപ്പനങ്ങാടി, പെരിന്തൽമണ്ണ സ്വദേശികളാണ് മരിച്ചവരിൽ ഏറെയും. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് കൂടുതൽ പേരെയും എത്തിച്ചത്. ഹസ്‌ന (18), സഫ്‌ന (7), ഫാത്തിമ (12), സിദ്ദീഖ് (35), ജാബിർ കുന്നുമ്മൽ (40), അഫ്‌ലാഹ് (7), അൻഷിദ്, റസീന, ഫൈസാൻ(3) എന്നിവരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. 
20 പേരെ ഇതിനകം രക്ഷപ്പെടുത്താനായിട്ടുണ്ട്. 35-ലധികം പേർ ബോട്ടിലുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറഞ്ഞത്.
 

Latest News