Sorry, you need to enable JavaScript to visit this website.

പ്രസിഡന്റ് ഉർദുഗാന്  രാജാവിന്റെ അനുമോദനം

ഫയൽ ചിത്രം

ജിദ്ദ- തുർക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അനുമോദനം. തുർക്കി പ്രസിഡന്റുമായി ഫോണിൽ ബന്ധപ്പെട്ടാണ് രാജാവ് അനുമോദനം അറിയിച്ചത്. തുർക്കിക്കും തുർക്കി ജനതക്കും കൂടുതൽ പുരോഗതിയും അഭിവൃദ്ധിയുമുണ്ടാകട്ടെയെന്ന് രാജാവ് ആശംസിച്ചു. 
തുർക്കി പ്രസിഡന്റ് ആയി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട റജബ് ത്വയ്യിബ് ഉർദുഗാനെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അനുമോദിച്ചു. തുർക്കി പ്രസിഡന്റിന് അയച്ച കമ്പി സന്ദേശത്തിൽ ഉർദുഗാന് ആയുരാരോഗ്യങ്ങൾ നേർന്ന കിരീടാവകാശി തുർക്കിക്കും തുർക്കി ജനതക്കും കൂടുതൽ പുരോഗതിയും ഉന്നതിയും കൈവരിക്കുന്നതിന് സാധിക്കട്ടെയെന്ന് ആശംസിച്ചു. 

Latest News