ക്ഷണിച്ചുവരുത്തിയ ദുരന്തം; ബോട്ടിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ

താനൂർ - താനൂരിലെ ബോട്ടപകടത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി തുറമുഖ മന്ത്രി. ലൈസൻസ് ഇല്ലാത്ത ബോട്ടിലാണ് വിനോസഞ്ചാരികളെ കയറ്റിയതെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. 
 ക്രിമിനൽ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വൈകുന്നേരം അഞ്ചരയ്ക്ക് അവസാനിപ്പിക്കേണ്ട ബോട്ടിങ് രാത്രിയാണ് നടത്തിയത്. ഇരുപതോളം പേർക്ക് പരമാവധി കയറാവുന്ന ബോട്ടിൽ 40 പേരെ കയറ്റിയതായും പറയുന്നു.
 

Latest News