Sorry, you need to enable JavaScript to visit this website.

ഇഖ്‌ലാസ് അൽബലൂശി ജിദ്ദയിലെ  ആദ്യത്തെ വനിതാ ടാക്‌സി ഡ്രൈവർ

ജിദ്ദയിലെ ആദ്യ വനിതാ ടാക്‌സി ഡ്രൈവർ ഇഖ്‌ലാസ് അൽബലൂശി.

ജിദ്ദ - നഗരത്തിലെ തെരുവുകളിൽ ടാക്‌സി ഓടിക്കുന്നതിന് ആദ്യമായി ഭാഗ്യം സിദ്ധിച്ച സൗദി യുവതിയായി ഇഖ്‌ലാസ് അൽബലൂശി ചരിത്രത്തിൽ ഇടം നേടി. ഊബർ ടാക്‌സിയിലാണ് ഇഖ്‌ലാസ് ക്യാപ്റ്റനായി ജോലി ചെയ്യുന്നത്. ഇഖ്‌ലാസ് ടാക്‌സി ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഊബർ ആപ്ലിക്കേഷൻ വഴി ടാക്‌സി സേവനം തേടിയ വനിതയെയാണ് ഇഖ്‌ലാസ് ആദ്യമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്. 
പ്രത്യാശയോടെയാണ് ആദ്യ ദിവസം താൻ ജോലി ആരംഭിച്ചതെന്ന് ഇഖ്‌ലാസ് പറഞ്ഞു. ആദ്യ ട്രിപ്പ് വിജയകരമായി പൂർത്തിയാക്കി. ഉപയോക്താവിന് ടാക്‌സി സേവനം നൽകുന്നതിന് ഊബർ കമ്പനി താനുമായി ബന്ധപ്പെടുകയായിരുന്നെന്നും യുവതി പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ മുതൽ ഊബർ കമ്പനി സൗദി വനിതാ ഡ്രൈവർമാരെ റിക്രൂട്ട് ചെയ്യുന്നതിന് തുടങ്ങിയിരുന്നു. വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി പ്രാബല്യത്തിൽ വന്നയുടൻ ഊബർ വനിതാ ടാക്‌സി സേവനം ആരംഭിച്ചു. കമ്പനിക്കു കീഴിൽ ക്യാപ്റ്റന്മാരായി ചേരുന്നതിന് ആഗ്രഹിക്കുന്ന വനിതകളുടെ പ്രായം ഇരുപതിൽ കുറയാൻ പാടില്ലെന്ന് ഊബർ വ്യവസ്ഥ വെച്ചിട്ടുണ്ട്. കാലാവധിയുള്ള ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണമെന്നും കാറിന് ഇൻഷുറൻസ് പരിരക്ഷയുണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. 

Latest News