ബോട്ട് അപകടം : മരണം 11 ലേക്ക് എത്തിയതായി സൂചന, മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും

താനൂര്‍ -ഒട്ടുംപുറം തൂവല്‍ തീരത്ത് വിനോദ യാത്രാ ബോട്ട് അപകടത്തില്‍  ഇതുവരെ 11 പേര്‍ മരിച്ചതായാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. ഇനിയും ആളുകളെ കണ്ടെത്താനുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.   മരിച്ചവരില്‍ കൂടുതല്‍ സ്ത്രീകളും കുട്ടികളുമാണ്.  ബോട്ട് കരയ്ക്ക് സമീപത്തേക്ക് എത്തിച്ച് ബോട്ടിനുള്ളില്‍ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.  ആവശ്യമായ സുരക്ഷാ സന്നാഹങ്ങള്‍ ഒന്നും ഇല്ലാതെയാണ് വിനോദ യാത്രാ ബോട്ട് സര്‍വ്വീസ് നടത്തിയതെന്നാണ് വിവരം. ഞായറാഴ്ചയായതിനാല്‍ ഉല്ലാസ യാത്രക്കെത്തിയവരുടെ എണ്ണം കൂടുതലായിരുന്നു. ബോട്ടിനുള്ളില്‍ കുടുങ്ങിയവരില്‍ ചിലരെ ഒരു മണിക്കൂറിലേറെ നേരം വെള്ളത്തില്‍ മുങ്ങിക്കിടന്നതിന് ശേഷമാണ് പുറത്തെടുക്കാനായത്. 

 

Latest News