ബോട്ട് അപകടത്തില്‍ 12 ഓളം പേരെ ഇനിയും കണ്ടെത്താനായില്ല, മരിച്ച ആറ് പേരില്‍ നാലും കുട്ടികള്‍

താനൂര്‍ -ഒട്ടുംപുറം തൂവല്‍ തീരത്ത് വിനോദ യാത്രാ ബോട്ട് അപകടത്തില്‍  യാത്രാക്കാരില്‍ ഇനിയും 12 ഓളം കാണാനില്ലെന്ന് സൂചന. ഇവര്‍ക്കായി തെരച്ചില്‍ നടത്തുകയാണ്.  മരിച്ച് ആറ് പേരില്‍ നാലും കുട്ടികളാണ്. ബോട്ട് കരയ്ക്ക് സമീപത്തേക്ക് എത്തിച്ച് ബോട്ടിനുള്ളില്‍ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ബോട്ട് തല കീഴായി മറിഞ്ഞതിനാല്‍ കുറേപേര്‍ ബോട്ടിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ആവശ്യമായ സുരക്ഷാ സന്നാഹങ്ങള്‍ ഒന്നും ഇല്ലാതെയാണ് വിനോദ യാത്രാ ബോട്ട് സര്‍വ്വീസ് നടത്തിയതെന്നാണ് വിവരം. ഞായറാഴ്ചയായതിനാല്‍ ഉല്ലാസ യാത്രക്കെത്തിയവരുടെ എണ്ണം കൂടുതലായിരുന്നു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് ഉള്‍ക്കൊള്ളുന്നതില്‍ അധികം ആളുകളെ കയറ്റിയാണ് ബോട്ട് പോയ്‌ക്കൊണ്ടിരുന്നത്. ബോട്ട് മറിഞ്ഞപ്പോള്‍ ഇതിനുള്ളില്‍ കുടുങ്ങിപ്പോയവര്‍ ഒരു മണിക്കൂറിലേറെ നേരം വെള്ളത്തില്‍ കിടന്നതായാണ് വിവരം.

 

Latest News