Sorry, you need to enable JavaScript to visit this website.

കാട്ടുതീ ശക്തം; ആല്‍ബര്‍ട്ടയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ടൊറന്റോ- കാട്ടുതീ നിയന്ത്രിക്കാന്‍ സാധിക്കുന്നതിനേക്കാള്‍ കൂടുതല്‍ വ്യാപകമായതോടെ ആല്‍ബര്‍ട്ടയില്‍ പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പതിനായിരക്കണക്കിന് ആല്‍ബര്‍ട്ടക്കാര്‍ വീട്ടുകാര്‍ ഒഴിയാന്‍ നിര്‍ബന്ധിതരായതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
 
പ്രവിശ്യയിലുടനീളം 110 സജീവ കാട്ടുതീയാണുണ്ടായതെന്നും ഇതില്‍ 36 എണ്ണം നിയന്ത്രണാതീതമായതായും തുടര്‍ന്ന് 24,000-ലധികം ആല്‍ബെര്‍ട്ടക്കാരെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. 

അഗ്നിശമന സേനാംഗങ്ങള്‍ക്ക് വെല്ലുവിളി നിറഞ്ഞ ദിവസമായിരുന്നുവെന്ന് ആല്‍ബര്‍ട്ട വൈല്‍ഡ് ഫയറിന്റെ ഇന്‍ഫര്‍മേഷന്‍ യൂണിറ്റ് മാനേജര്‍ ക്രിസ്റ്റി ടക്കര്‍ പറഞ്ഞു. ശക്തമായ കാറ്റിനോടും ചൂടുള്ള കാലാവസ്ഥയോടും പോരാടുകയായിരുന്നുവെന്നും ടക്കര്‍ വിശദമാക്കി. 
ക്യൂബെക്കില്‍ നിന്നും ഒന്റാറിയോയില്‍ നിന്നും കൂടുതല്‍ അഗ്നിശമന സേനാംഗങ്ങള്‍ എത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 

1,458 ഹെക്ടര്‍ (3609 ഏക്കര്‍) വിസ്തൃതിയുള്ള ഫോക്സ് ലേയ്ക്ക് തീപിടിത്തത്തില്‍ 20 വീടുകളും പോലീസ് സ്റ്റേഷനും കത്തി നശിച്ചു. ഈ വര്‍ഷം ഇതുവരെ 43,000 ഹെക്ടറാണ് കാട്ടുതീയില്‍ കത്തിനശിച്ചത്.

Latest News