ബംഗലൂരു- പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തുന്ന റോഡ് ഷോകളില്‍ അദ്ദേഹത്തിന് നേരെ പുഷ്പവര്‍ഷം പതിവാണ്. മഞ്ഞയോ ഓറഞ്ചോ നിറത്തിലുള്ള ജമന്തിപ്പൂവാണ് എല്ലായിടത്തും ആളുകള്‍ മോഡിക്ക് നേരെ വര്‍ഷിക്കുന്നത്. പുഷ്പാഭിഷേകത്തോടെ പ്രധാനമന്ത്രിയെ സ്വീകരിച്ചു എന്നും മറ്റും പത്രറിപ്പോര്‍ട്ടുകളില്‍ വരും.
ജനങ്ങള്‍ പുഷ്പങ്ങളുമായി മോഡിയെ വരവേല്ക്കാനെത്തുന്നു എന്നാവും എല്ലാവരുടേയും ധാരണ. എന്നാല്‍ അങ്ങനെയല്ലെന്ന് ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ പറയുന്നു. പ്രധാനമന്ത്രി എത്തുന്നതിന് മുമ്പായി ലോഡ് കണക്കിന് പൂക്കള്‍ കൊണ്ടുവന്ന് വിതരണം ചെയ്യുകയാണെന്ന് ഇതിന്റെ വീഡിയോ പുറത്തുവിട്ട് സുബൈര്‍ വെളിപ്പെടുത്തി.
അതുപോലെ, ജനങ്ങള്‍ക്കിടയില്‍ പുഷ്ടവൃഷ്ടി നടത്താനും പ്രധാനമന്ത്രിയെ കണ്ട് ആഹ്ലാദിച്ച് മുഖത്ത് പല ഭാവങ്ങള്‍ വരുത്താനുമൊക്കെ പണം കൊടുത്ത് ആളെ നിയമിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. വി ലവ് യൂ എന്നെഴുതിയ പോസ്റ്ററുകള്‍ പിടിച്ചുനില്‍ക്കുന്ന വിദ്യാര്‍ഥികള്‍, മരക്കൊമ്പിലും വൈദ്യുതി പോസ്റ്റുകളിലുമൊക്കെ വലിഞ്ഞുകയറി മോഡിയെ കാണുന്ന യുവാക്കള്‍ എന്നിങ്ങനെ പണം കൊടുത്ത് നടപ്പാക്കുന്ന പരിപാടികള്‍ വേറേയുമുണ്ട്. പ്രയാസമുള്ള സ്ഥലങ്ങളില്‍ വലിഞ്ഞുകയറി പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്യാന്‍ നല്ല തുകയാണ് കിട്ടുന്നതെന്ന് ചില യുവാക്കള്‍ പറഞ്ഞു.
News Channels made it look like as if general public brought those Yellow/Orange flowers and are showering it on PM Modi during his Karnataka Road shows. Watch this video to know who's supplying these flower petals to BJP Karyakartas in Bangalore. pic.twitter.com/jL4P43beU4
— Mohammed Zubair (@zoo_bear) May 7, 2023






