പത്തനംതിട്ട-വിവാഹവാഗ്ദാനം നല്‍കി പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിലായതിന് പിന്നാലെ ഇതേ കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ മറ്റു രണ്ടു യുവാക്കള്‍ കൂടി അറസ്റ്റില്‍.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്നു പേര്‍ക്കുമെതിരെ കോയിപ്രം പോലീസ് പോക്‌സോ കേസെടുത്തു. മൂന്ന് കേസുകളിലായാണ് അറസ്റ്റ്.
പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് വിളിച്ചിറക്കി മോട്ടോര്‍ സൈക്കിളില്‍ കൊണ്ടുപോയി വിവിധ സ്ഥലങ്ങളില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചതിന് തിരുവനന്തപുരം പഴയകുന്നുമ്മേല്‍ അടയമണ്‍ ജിഫിന്‍ ജോര്‍ജ് (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 18 ന് കുട്ടിയെ ഇയാള്‍ മലപ്പുറം കുറ്റിപ്പുറത്തെ ലോഡ്ജിലെത്തിച്ച് പലതവണ പീഡിപ്പിച്ചതായി കുട്ടി പോലീസിന് മൊഴി നല്‍കി.
കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച രണ്ടുപേര്‍ കൂടി അറസ്റ്റിലായി.
തോട്ടപ്പുഴശ്ശേരി ചിറയിറമ്പ് പനച്ചേരിമുക്ക് കുഴിമണ്ണില്‍ വീട്ടില്‍ മെല്‍വിന്‍ ടി. മൈക്കിള്‍ (24), കോട്ടയം ഉദയനാപുരം വൈക്കപ്രയാര്‍ കൊച്ചുതറ വീട്ടില്‍ നിന്നും മാരാമണ്‍ കണ്ടത്തില്‍ വീട്ടില്‍ ജിമ്മി തോമസ് (24) എന്നിവരാണ് പുതിയ രണ്ട് കേസുകളിലായി അറസ്റ്റിലായത്. ഇരുവരും ജിഫിന്റെയും പെണ്‍കുട്ടിയുടെയും സുഹൃത്തുക്കളാണ്. പ്രതികളെ റിമാന്‍ഡു ചെയ്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)