കൊച്ചി- സര്‍വീസ് ആരംഭിച്ച് രണ്ടാഴ്ചയ്ക്കകം കൊച്ചി വാട്ടര്‍ മെട്രോയില്‍ സഞ്ചരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ച് 12 ദിവസങ്ങള്‍ക്കകം ഞായറാഴ്ച വൈകിട്ട് അഞ്ചു മണി വരെ 106528 ആളുകളാണ് യാത്ര ചെയ്തത്.
നിലവില്‍ ഹൈക്കോര്‍ട്ട്- വൈപ്പിന്‍, വൈറ്റില- കാക്കനാട് എന്നീ രണ്ട് റൂട്ടുകളിലാണ് കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് നടത്തുന്നത്.