കര്‍ണാടകയില്‍ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി;  ലിംഗായത്ത് ഫോറത്തിന്റെ പിന്തുണ കോണ്‍ഗ്രസിന്

ബെംഗളൂരു-തെരഞ്ഞെടുപ്പ് ചൂടിലാണ് കര്‍ണ്ണാടകയിലെ ജനങ്ങള്‍. ബിജെപിയും കോണ്‍ഗ്രസും ആഞ്ഞു പിടിച്ച പ്രചരണത്തിലാണ്. അതിനിടയില്‍ പ്രചാരണം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ ബി.ജെ.പിക്ക് അപ്രതീക്ഷിത പ്രഹരമാണ് കര്‍ണ്ണാടകത്തില്‍ നിന്നും നേരിടേണ്ടി വന്നത്. വീരശൈവലിംഗായത്ത് ഫോറത്തിന്റെ പിന്തുണ കോണ്‍ഗ്രസിന്നെനാണ് പുതിയ വാര്‍ത്ത.  ലിംഗായത്തുകള്‍ കോണ്‍ഗ്രസിനുളള തങ്ങളുടെ പിന്തുണ പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. പരമ്പരാഗതമായി ബി.ജെ.പിയെ പിന്തുണക്കുന്ന വിഭാഗമാണ് വീരശൈവലിംഗായത്ത് ഫോറം. മുന്‍ ബി.ജെ.പി. നേതാക്കളായ ജഗദീഷ് ഷെട്ടാര്‍, ലക്ഷ്മണ്‍ സാവദി തുടങ്ങിയ ലിംഗായത്ത് നേതാക്കള്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെ ബി.ജെ.പി. വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
ഇതിനു പുറമേയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന് പരസ്യ പിന്തുണയറിയിച്ച് ഫോറം രമഗത്തെത്തിയിരിക്കുന്നത്. ഇവര്‍ക്ക് സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ നേരത്തെ തന്നെ ലിംഗായത്തുകള്‍ ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി ഒതുക്കി തീര്‍ത്തു, ജഗദീഷ് ഷെട്ടാര്‍, ലക്ഷ്മണ്‍ സാവദി തുടങ്ങി ലിംഗായത്ത് വിഭാഗങ്ങള്‍ക്കിടയില്‍ സ്വധീനമുള്ള നേതാക്കള്‍ക്ക് സീറ്റ് നല്‍കിയില്ല എന്നീ കാരണങ്ങളാല്‍ ഫോറം പൊതുവില്‍ ബിജെപിയുമായി ഇടഞ്ഞിരിക്കുകയായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ആവശ്യമുള്ളതുകൊണ്ടും മറ്റു മാര്‍ഗമില്ലാത്തതിനാലും യെദ്യൂരപ്പയെ ബിജെപി പ്രചാരണത്തില്‍ മുന്നില്‍ നിര്‍ത്തി. ഈ സാഹചര്യങ്ങളെല്ലാം നിലനില്‍ക്കെയാണ് ഇപ്പോള്‍ ഈ വീരശൈവലിംഗായത്ത് ഫോറത്തിന്റെ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള കത്ത് പുറത്തുവന്നത്.

Latest News