ജനീവ-കോവിഡ് ഭേദമായവരില്‍ കാണുന്ന ലോങ് കോവിഡിന് പ്രത്യേക പ്രാധാന്യം നല്‍കണമെന്ന് ലോകാരോഗ്യസംഘടന. കോവിഡിനെ നേരിടാന്‍ ദീര്‍ഘകാല ആസൂത്രണം വേണമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം. കോവിഡ് ഭേദമായ 6 ശതമാനം രോഗികളില്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. 2025 വരെയുള്ള ആസൂത്രണം സംബന്ധിച്ചാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്. വൈറസ് വ്യാപനം തടയുക, മരണം കുറയ്ക്കുക എന്നീ വിഷയങ്ങളിലായിരുന്നു നേരത്തെ ലോകാരോഗ്യസംഘടന ഊന്നല്‍ കൊടുത്തിരുന്നത്. കോവിഡ് വൈറസ് ഇവിടെ തന്നെയുണ്ടാകും എന്ന കാര്യം പരിഗണിച്ചാണ് ദീര്‍ഘകാല തന്ത്രങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് രാജ്യങ്ങള്‍ക്ക് ലോകാരോഗ്യസംഘടന നിര്‍ദേശം നല്‍കിയിരിക്കുന്നത്.