ഫിറോസിനെ നൂലും കെട്ടി ഇറക്കിയതാര്?  മലപ്പുറം യൂത്ത് കോണ്‍ഗ്രസില്‍ വിവാദം 

വളാഞ്ചേരി-യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ സമ്മേളനത്തില്‍ ഫിറോസ് കുന്നംപറമ്പിലിന് വിമര്‍ശനം. കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ ഫിറോസിന് തവനൂരില്‍ സീറ്റ് നല്‍കിയതിലാണ് വിമര്‍ശനം. തവനൂരില്‍ ഫിറോസിനെ ആരാണ് നൂലില്‍ കെട്ടി ഇറക്കിയത് എന്നായിരുന്നു വിമര്‍ശം. ചര്‍ച്ച ഇല്ലാതെ ഫിറോസിന് സീറ്റ് നല്‍കിയത് ശരിയായില്ലെന്നും വിമര്‍ശം ഉയര്‍ന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും തവനൂര്‍ മണ്ഡലത്തില്‍ ഫിറോസിന്റെ തെരഞ്ഞെടുപ്പ് ചുമതലകള്‍ക്ക് ചുക്കാന്‍ പിടിച്ചയാളുമായ ഇപി രാജീവാണ് വിമര്‍ശനം ഉന്നയിച്ചത്. ഫിറോസിന് സീറ്റ് നല്‍കിയതിനെ അനുകൂലിച്ചും ,എതിര്‍ത്തും കോണ്‍ഗ്രസ് നേതാക്കള്‍ ഫേസ്ബുക്കില്‍ രംഗത്തുവന്നു.

Latest News