Sorry, you need to enable JavaScript to visit this website.

26 ലക്ഷം രൂപ ബൈക്കില്‍ കൊണ്ടു പോയ  യുവാവ് മലപ്പുറത്ത് പിടിയില്‍ 

മലപ്പുറം-മതിയായ രേഖകള്‍ ഇല്ലാതെ ബൈക്കില്‍ കൊണ്ടുപോയ 26.5 ലക്ഷം രൂപയുമായി യുവാവിനെ പോലീസ് പിടികൂടി. കൂട്ടിലങ്ങാടി മുണ്ടന്‍തൊട്ടി മുഹമ്മദ് മനാഫ് എന്ന 37 കാരനാണ് പോലീസ് പിടിയിലായത്.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ചട്ടിപ്പറമ്പില്‍ നടത്തിയ വാഹന പരിശോധനയിലാണ് മലപ്പുറം പോലീസ് ഇന്‍സ്പെക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടിയത്. ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Latest News