Sorry, you need to enable JavaScript to visit this website.

മലിന ജലം ഉപയോഗിച്ച് കൃഷി; മക്കയിൽ നാലു ഫാമുകളിലെ കൃഷി നശിപ്പിച്ചു

മക്ക- മക്കയിൽ ഡ്രൈനേജ് വെള്ളമുപയോഗിച്ച് ജലസേചനം നടത്തിയിരുന്ന  നാലു ഫാമുകളിലെ കൃഷി അധികൃതർ നശിപ്പിച്ചു.  മക്കക്കു സമീപം ജിഅ്‌റാനയിലാണ് സൗദി പരിസ്ഥിതി കാർഷിക മന്ത്രാലയത്തിനു കീഴിലുള്ള മലിന ജല കൃഷി തടയൽ സമിതിയുടെ ഫീൽഡ് പരിശോധനയിൽ കൃഷിയിടങ്ങൾ കണ്ടെത്തിയത്. കൂടുതൽ പരിശോധനകൾക്കായി ഫാമുകളിലെ കിണറുകളിൽ നിന്നു ശേഖരിച്ച സാംമ്പിളുകൾ പരിശോധനക്കയച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പിനു കീഴിലെ ലാബുകളിൽ നടത്തുന്ന പരിശോധനകളിൽ മന്ത്രാലയം നിർദേശിച്ച ക്വാളിറ്റിയില്ലാത്ത ജലമാണ് കൃഷിടങ്ങളിൽ ഉപയോഗിച്ചതെന്ന് വ്യക്തമായാൽ കൃഷിയിടങ്ങൾ പൂർണമായി നശിപ്പിക്കുമെന്നും മക്ക കാർഷിക മന്ത്രാലയം മേധാവി മാജിദ് അൽഖിലൈഫ് പറഞ്ഞു. അമ്പത്തിയയ്യായിരം സ്ക്വയർ മീറ്റർ വിസ്ത്യതിയുള്ള കൃഷിയിടമാണ് നശിപ്പിച്ചത്. 

Latest News