Sorry, you need to enable JavaScript to visit this website.

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റില്‍ ഡ്രൈവറാകാന്‍ വനിതകള്‍ക്ക് അവസരം, അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം- കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റില്‍, വനിതാ ഡ്രൈവര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. ഒഴിവുകളുടെ എണ്ണം നിര്‍ണയിച്ചിട്ടില്ല. 400 ഓളം ഒഴിവുകള്‍ പ്രതീക്ഷിക്കുന്നു. രാവിലെ അഞ്ചുമണിക്കും രാത്രി 10 മണിക്കും ഇടയിലായിരിക്കും ജോലിസമയം.
ശമ്പളം: എട്ടുമണിക്കൂര്‍ ഡ്യൂട്ടിക്ക് 715 രൂപ. അധിക ജോലിക്ക് ഓരോ മണിക്കൂറിനും 130 രൂപവീതം ലഭിക്കും. കൂടാതെ ഇന്‍സെന്റീവ്/ അലവന്‍സുകള്‍/ ബത്ത എന്നിവയും ലഭിക്കും.
അടിസ്ഥാന യോഗ്യത: പത്താംക്ലാസ് ജയം/ തത്തുല്യം. മികച്ച ശാരീരികക്ഷമത ഉണ്ടായിരിക്കണം.
പ്രായം: എച്ച്.പി.വി. ലൈസന്‍സുള്ളവര്‍ക്ക് 35 വയസ്സ്, എല്‍.എം.വി. ലൈസന്‍സുള്ളവര്‍ക്ക് 30 വയസ്സ്. ഹെവി വാഹന ലൈസന്‍സിനായി അപേക്ഷിച്ചിട്ടുള്ളവര്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കിയാല്‍ വയസ്സിളവിന് പരിഗണിക്കും.
അവസാന തീയതി: മേയ് 7 വെബ്‌സൈറ്റ്: www.keralartc.com, www.kcmd.in

 

Latest News