Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തിൽനിന്നുള്ള ഹജ് കമ്മിറ്റിയുടെ ആദ്യ വിമാനം നാലിന്

കൊണ്ടോട്ടി-സംസ്ഥാന ഹജ് കമ്മിറ്റി മുഖേന കേരളത്തിൽ നിന്നുള്ള ആദ്യ ഹജ് വിമാനം ജൂൺ നാലിന് എട്ടരയ്ക്ക് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടും. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 170 പേരാണ് ആദ്യവിമാനത്തിൽ പുറപ്പെടുക. കരിപ്പൂരിൽ ജൂൺ ഒന്നിന് ഹജ് ക്യാമ്പ് പ്രവർത്തനം തുടങ്ങും. തീർഥാടകരെ ജൂൺ മൂന്നിനാകും ക്യാമ്പിൽ പ്രവേശിപ്പിക്കുക. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജൂൺ ഏഴിനാകും ഹജ് വിമാനം പുറപ്പെടുക. നെടുമ്പാശ്ശേരിയിൽ നിന്ന് ഹജ് വിമാനം പുറപ്പെടുന്ന സമയം പ്രസിദ്ധീകരിച്ചിട്ടില്ല. കരിപ്പൂർ ഹജ് ക്യാമ്പിന്റെ ഈ വർഷത്തെ മുന്നൊരുക്കം തുടങ്ങി. ഹജിന് പുറപ്പെടുന്നരുടെ യാത്രക്ക്  മുന്നോടിയായിട്ടാണ് കരിപ്പൂർ ഹജ് ഹൗസിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഹജ് ഹൗസിൽ ചേർന്ന സംഘാടക സമിതി രൂപീകരണ സംഗമം എം.പി. അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ ബഹു. സി.മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ടി.വി.ഇബ്രാഹീം എം.എൽ.എ മുഖ്യാതിഥിയായിരുന്നു. കൊണ്ടോട്ടി നഗരസഭ ചെയർപേഴ്‌സൺ ഫാത്തിമത്തു സുഹ്‌റ, ബ്ലോക്ക് പഞ്ചായത്ത് ചെയർ പേഴ്‌സൺ ഷജിനി ഉണ്ണി, ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ.സി.അബ്ദു റഹ്മാൻ മുനിസിപ്പൽ കൗൺസിലർ അലി വെട്ടോടൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി.മുഹമ്മദലി(പള്ളിക്കൽ), ടി.പി.വാസുദേവൻ(വാഴയൂർ ), സക്കരിയ്യ (വാഴക്കാട്), കെ.കെ.മുഹമ്മദ്(പുളിക്കൽ) എ.പി.ജമീല ടീച്ചർ (ചേലേമ്പ്ര), ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ.അബ്ദു റഹ്മാൻ,മദ്രസ ക്ഷേമ നിധി ബോർഡ് ചെയർമാൻ സൂര്യ അബ്ദുൽ ഗഫൂർ, മുൻ ഹജ് കമ്മിറ്റി ചെയർമാൻ പ്രൊഫസർ എ.കെ.അബ്ദുൽ ഹമീദ്, ഹജ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് കാസിം കോയ, അഡ്വക്കറ്റ് പി.മൊയ്തീൻ കുട്ടി, ഡോ.ഐ.പി. അബ്ദുൽ സലാം, പി.പി.മുഹമ്മദ് റാഫി, പി.ടി.അക്ബർ, എന്നിവർ സംസാരിച്ചു. 
2016 മുതൽ വിവിധ കാരണങ്ങളാൽ  എംബാർകേഷൻ  പോയിന്റ് കരിപ്പൂരിൽ നിന്ന് ഒഴിവാക്കിയിരുന്നു. 2019 ൽ  പുന:സ്ഥാപിച്ചെങ്കിലും റീ കാർപെറ്റിംഗിന്റെ പേരിൽ ഒഴിവാക്കുകയായിരുന്നു. ഈ വർഷമാണ് ഹജ് ഹൗസ് വീണ്ടും ഉണരുന്നത്. 
ഹജ് ക്യാമ്പിന്റെ മുഖ്യ രക്ഷാധികാരിയായി മന്ത്രി വി.അബ്ദുറഹ്മാൻ, സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി (ചെയർമാൻ), പി.വി.അബ്ദുൽ വഹാബ്.എം.പി (എംബാർക്കേഷൻ പോയിൻറ് ചെയർമാൻ),ടി.വി. ഇബ്രാഹിം എംഎൽഎ (വെസ് ചെയർമാൻ), ഹജ്ജ് കമ്മിറ്റി മെമ്പർ അഡ്വക്കറ്റ് പി.മൊയ്തീൻകുട്ടി  ജനറൽ കൺവീനറുമായി 201 അംഗ സംഘാടക സമിതി രൂപീകരണം നടന്നു. 

പ്രൈവറ്റ് ഹജ് ഓപ്പറേറ്റർമാരുടെ യോഗം ചേർന്നു.

കൊണ്ടോട്ടി-    ഹജ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രൈവറ്റ് ടൂർ ഓപ്പറേറ്റർമാരുടെ യോഗം കരിപ്പൂർ ഹജ് ഹൗസിൽ  ചേർന്നു. വിവിധ ഓപ്പറേറ്റർമാരെ പ്രതിനീധികരിച്ച് 60 ഓളം പേർ യോഗത്തിൽ സംബന്ധിച്ചു. ഹജ് വേളയിൽ ഉണ്ടാവുന്ന വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.സംസ്ഥാ സർക്കാർ ഹജ് നോഡൽ ഓഫീസറായ ജാഫർ മാലിക് യോഗം നിയന്ത്രിച്ചു. ഹജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി യോഗം ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഓഫീസർ ഹമിദ് പി.എം. സ്വാഗതം പറഞ്ഞു. ഹജ് കമ്മിറ്റി മെമ്പർ ഡോ. ഐ.പി. അബ്ദുസ്സലാം വിഷയാവതരണം നടത്തി. ഹജ് കമ്മിറ്റി മെമ്പർ അഡ്വ. പി. മൊയ്തീൻകുട്ടി സംസാരിച്ചു

Latest News